പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസറുടെ പരിധിയിലുള്ള പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ നടുപ്പതി കോളനിയില്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. 120 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് പ്രയോജനപ്രദമാകുന്ന രീതിയില്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉരുകൂട്ടങ്ങള്‍ എന്നിവ സംഘടിപ്പാക്കാനായാണ് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നത്. 56,68,000 രൂപയുടെ പദ്ധതി നിര്‍മിതി കേന്ദ്രമാണ് ഏറ്റെടുത്ത് നടത്തുന്നത്. പട്ടികവര്‍ഗ വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്നാണ് നിര്‍മാണച്ചെലവിനുള്ള തുക അനുവദിച്ചത്. മലമ്പുഴ മണ്ഡലം എം.എല്‍.എയും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്റെ ആവശ്യത്തെ തുടര്‍ന്നാണ് നടുപ്പതി കോളനിയില്‍ കമ്യൂണിറ്റി ഹാള്‍ യാഥാര്‍ഥ്യമാകുന്നത്.