വിഷുവിന് കണിയൊരുക്കാനുള്ള കണിവെള്ളരി കൃഷി ജില്ലയില്‍ തുടങ്ങി. കണിവെള്ളരി നടീലിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടത്തറയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്‍ഷിക ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കണിവെള്ളരി കൃഷി ചെയ്യുന്നത്. 208 കാര്‍ഷിക ഗ്രൂപ്പുകള്‍ ചേര്‍ന്ന് 78 ഏക്കറില്‍ കണിവെള്ളരി കൃഷി ചെയ്യും. പച്ചക്കറി ചന്തയും സൂക്ഷ്മ സംരംഭ ഉല്‍പ്പന്നങ്ങളുടെ വിപണന മേളയും വിഷുവിനോടനുബന്ധിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ഇത്തവണയും കുടുംബശ്രീ നടത്തും.

ജില്ലയിലാകെ ഏഴാംയിരം കാര്‍ഷിക ഗ്രൂപ്പുകളും നാല്‍പ്പതിനായിരത്തിലധികം അംഗങ്ങളും കുടുംബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ഡ് മെമ്പര്‍ പുഷ്പ സുന്ദരന്‍ അധ്യക്ഷയായ ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശാന്ത ബാലകൃഷ്ണന്‍, എ.ഡി.എം.സി പി.കെ സലീന, ജില്ലാ മിഷന്‍ ഉദ്യോഗസ്ഥരായ വി. ജയേഷ്, എന്‍.ബി നിതിന്‍, കെ.എസ് നിഷ, സിനി മോള്‍, ലീന ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.