സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ  സംസ്ഥാന വൈദ്യുതി ബോർഡ് സമർപ്പിച്ച 2022-23 സാമ്പത്തിക വർഷത്തെ വരവുചെലവു കണക്കുകൾ ട്രൂയിങ് അപ്പ് ചെയ്ത് അംഗീകരിക്കാനുള്ള പെറ്റീഷൻമേൽ ഫെബ്രുവരി 15 ന് കമ്മീഷന്റെ തിരുവനന്തപുരത്തുള്ള കോർട്ട് ഹാളിൽ നടത്താൻ തീരുമാനിച്ചിരുന്ന പൊതു തെളിവെടുപ്പ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.