പോക്‌സോ നിയമം നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നിയമ നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടിയുടെ മൊഴി അടിസ്ഥാനമാക്കി ശരിയായ രീതിയിൽ അന്വേഷണം നടത്തുന്നതിനും പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കാനും ജില്ലാ റൂറൽ പോലീസ് മേധാവിക്ക്  ബാലാവകാശ കമ്മിഷൻ അംഗം എൻ. സുനന്ദ നിർദ്ദേശം നൽകി. ഉത്തരവിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കാനും കമ്മിഷൻ  നിർദ്ദേശിച്ചു.