2023-24 അദ്ധ്യയന വര്‍ഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിച്ചു കൊണ്ടിരിക്കുന്ന കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിന് വിതരണം അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 16. അപേക്ഷ ഫോറവും വിശദവിവരങ്ങളും ജില്ലാ ഓഫീസിലും ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ kmtwwfb.orgയിലും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0467 2205380.