സ്ത്രീശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വനിതക്ക് 2023-24 വര്‍ഷത്തില്‍ ദാക്ഷായണി വേലായുധന്റെ പേരില്‍ വാര്‍ഷിക അവാര്‍ഡ് നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഈ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിക്കുന്നവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ കാഴ്ചവെച്ചിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങള്‍, രേഖകള്‍, റിപ്പോര്‍ട്ട് എന്നിവ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം നല്‍കണം.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ഫെബ്രുവരി 15നകം ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ നല്‍കണം. അവാര്‍ഡ് തുകയായി 1 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും നല്‍കും. അവാര്‍ഡ് സംബന്ധിച്ച വിശദവിവരങ്ങള്‍ വകുപ്പിന്റെ wcd.kerala.gov.in എന്ന വെബ്‌സൈറ്റ്, ജില്ലാ ശിശു വികസന ഓഫീസ്, പ്രോഗ്രാം ഓഫീസ്, ശിശുവികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഫോണ്‍ 04994 293060.