പഞ്ചായത്ത് പ്രസിഡന്റ് മത്സ്യകുഞ്ഞുങ്ങളെ കൈമാറി
തേങ്കുറുശ്ശി ഗ്രാമഞ്ചായത്തില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കി വരുന്ന ജനകീയ മത്സ്യകൃഷിയുടെ തദ്ദേശീയ ഇനം മത്സ്യകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി അനാബസ് മത്സ്യകൃഷിക്ക് തുടക്കമായി. പഞ്ചായത്തിലെ പടുതാകുളത്തിലാണ് മത്സ്യം വളര്‍ത്തുന്നത്. ഇടപ്പറമ്പ് കുണ്ടുകാട്ടിലെ കര്‍ഷകനായ കൃഷ്ണദാസാണ് അനാബസ് മത്സ്യം വളര്‍ത്തുന്നതിന് മുന്നോട്ടു വന്നിട്ടുള്ളത്. കൃഷ്ണദാസ് ആസാം വാള, വരാല്‍, തിലോപ്പിയ ഇനം മത്സ്യങ്ങളെ വളര്‍ത്തി വിജയം കൈവരിച്ചിട്ടുണ്ട്. തേങ്കുറുശ്ശിയില്‍ ഒരേക്കറിലായി അനാബസ് മത്സ്യകൃഷി പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തുവരുന്നുണ്ട്.
പടുതുകുളത്തിലേക്കാവശ്യമായ അനാബസ് മത്സ്യകുഞ്ഞുങ്ങളെ കൃഷ്ണദാസിന് നല്‍കി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ ഭാര്‍ഗവന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. സ്വര്‍ണമണി, വാര്‍ഡംഗം കെ. ഉണ്ണികുമാരന്‍, പഞ്ചായത്ത് സെക്രട്ടറി വി. കിഷോര്‍, പഞ്ചായത്ത് പ്രമോട്ടര്‍ എം. ഹരിദാസ്, എ. റംഷാദ് എന്നിവര്‍ സംസാരിച്ചു.