എറണാകുളം ജില്ലാ ആരോഗ്യവകുപ്പും പബ്ലിക് റിലേഷൻസ് വകുപ്പും എറണാകുളം പ്രസ്സ് ക്ലബ്ബും സംയുക്തമായി ജില്ലയിലെ മാധ്യമ പ്രവർത്തകർക്കായി കുഷ്ടരോഗനിർമാർജ്ജനത്തിലും മറ്റ് പകർച്ചവ്യാധിപ്രതിരോധത്തിലും മാധ്യമങ്ങൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ ഏകദിന മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. എറണാകുളം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 11.00 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെയാണ് ശില്പശാല. കുഷ്ഠരോഗനിർമ്മാർജ്ജനത്തിൽ നിലവിൽ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, മിഥ്യാധാരണകൾ, സാമൂഹിക അവജ്ഞ എന്നീ വിഷയത്തിലും ജില്ലയിൽ ആരോഗ്യരംഗത്തു പ്രധാന വെല്ലുവിളികളായ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രതിരോധത്തിൽ ജനങ്ങളിൽ ശാസ്ത്രീയ അവബോധവും വ്യക്തിശുചിത്വവും പരിസരശുചിത്വവും മികച്ച ആരോഗ്യശീലങ്ങളും ജീവിതരീതിയുടെ ഭാഗമാക്കി മാറ്റുവാൻ മാധ്യമങ്ങൾക്കുള്ള വലിയ പങ്കിനെക്കുറിച്ചും ശിൽപശാലയിൽ വിദഗ്ദ്ധർ സംസാരിക്കും.