തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 28 മുതൽ നവസംരംഭകർക്കായി സംഘടിപ്പിക്കുന്ന 2023-24 വർഷത്തേക്കുള്ള സംരംഭകത്വ വികസന പരിശീലന പരിപാടിയിലേക്ക് (ഇ.ഡി.പി) സംരംഭം തുടങ്ങാൻ താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പരിശീലന പരിപാടിയുടെ കാലാവധി 15 ദിവസമാണ്.
സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും വിവിധ വകുപ്പുകളിൽ നിന്നുള്ള ലൈസൻസ്, എൻ.ഒ.സി എന്നിവ ലഭ്യമാക്കുന്നതിനുള്ള നടപടികളും പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ എന്നിവ സംബന്ധിച്ചും വ്യവസായ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം മുഖേന ലഭ്യമാകുന്ന വിവിധ പദ്ധതികളെക്കുറിച്ചും പരിശീലനത്തിൽ ക്ലാസുകളും ഉണ്ടായിരിക്കും. താല്പര്യമുള്ളവർ ഫെബ്രുവരി 20നകം 9497274218 എന്ന നമ്പരിൽ ബന്ധപ്പെടണം.