കാലവർഷക്കെടുതിയിൽ ആലപ്പുഴ ജില്ലയിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുളള സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭങ്ങൾ യൂണിറ്റുകളുടെ ഇൻഷുറൻസുമായി ബന്ധപ്പെട്ട് എസ്.എൽ.ബി.സിയുടെ പരിധിയിലുളള ബാങ്കുകൾ, എൽ.ഡി.എം ഇൻഷുറൻസ് കമ്പനികൾ എന്നിവരുമായി ചേർന്ന് ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നേതൃത്വത്തിൽ ഇൻഷുറൻസ് അദാലത്ത് നവംബർ ആദ്യവാരം സംഘടിപ്പിക്കുന്നതാണ്. ഇൻഷുറൻസ് എടുത്തിട്ടുളള യൂണിറ്റുകൾക്ക് ഇനിയും ഇൻഷുറൻസ് പരിരക്ഷ ലഭ്യമായിട്ടില്ലെങ്കിൽ ഈ അദാലത്തിൽ അപേക്ഷ സമർപ്പിച്ച് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് വ്യവസായ ഓഫീസർമാരെയും താഴെ പറയുന്ന ഫോൺ നമ്പരിലും ബന്ധപ്പെടാവുന്നതാണ്.ഫോൺ 9496230285