ആലപ്പുഴ: ഈ വർഷത്തെ പോഷകാഹാര വാരാചരണം ഒക്‌ടോബർ 29 മുതൽ നവംബർ ഒന്നു വരെ നടക്കും. ഇതിന്റെ ഭാഗമായി പോഷകാഹാര വാരാചരണത്തിന്റെ ജില്ലാതല പരിപാടി ഒക്‌ടോബർ 31ന്  ആലപ്പുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. രാവിലെ ഒമ്പതിന് പ്രചരണ റാലിയും 10ന് പാചക മത്സരവും നടക്കും.
10.30ന് നടക്കുന്ന ബോധവൽക്കരണ ക്ലാസിൽ് ‘മാറിയ ഭക്ഷണ രീതിയും ജീവിതശൈലി രോഗങ്ങളും’ എന്ന വിഷയത്തിൽ പാല അൽഫോൺസ് കോളജ് ഗസ്റ്റ് ലക്ചറർ ജിഷ പ്രഭ വിഷയാവതരണം നടത്തും. സമാപന സമ്മേളനം ആലപ്പുഴ ടൗൺ ഹാളിൽ മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും, സബ് കളക്ടർ കൃഷ്ണതേജ മൈലാവരപ്പ് മുഖ്യപ്രഭാഷണം നടത്തും. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സന്ധ്യ ബെന്നി അധ്യക്ഷത വഹിക്കും. ജില്ലാതല ഐ,സി.ഡി.എസ് പ്രോഗ്രാം ഓഫീസർ റ്റി.വി മിനിമോൾ, വാർഡ് മെമ്പർമാരായ എ.എസ്. കവിത, ഷോളി സിദ്ധകുമാർ, ജില്ല സാമൂഹ്യനീതി ഓഫീസർ എ.ജെ. സാബു ജോസഫ്, ശിശുവികസന പദ്ധതി ഓഫീസർ വി.ലേഖ എന്നിവർ പങ്കെടുക്കും.