കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ 2018-19 വര്‍ഷത്തെ വിവിധ പദ്ധതികള്‍ക്ക് തുടക്കമായി. വാവച്ചി റോഡ് പ്രവൃത്തി, പുളിക്കല്‍ക്കുന്ന് നവീകരിച്ച ജലനിധി പദ്ധതി എന്നിവയുടെ ഉദ്ഘാടനം കണിയാമ്പറ്റ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്‍ കെ.എം. ഫൈസല്‍ നിര്‍വ്വഹിച്ചു. കോപ്പന്‍കോളനിയിലെ വെളിച്ചിക്കായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ അദ്ദേഹം കൈമാറി. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.കെ. ജംഷീദ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസനസമിതി അംഗം ശിവന്‍ പുളിക്കല്‍ക്കുന്ന്, കല്ലിങ്ങല്‍ ഹംസ, ഷറഫുദ്ദീന്‍, കെ.ടി. ഹംസ, രാജന്‍ നായര്‍, എ.ഡി.എസ്. സെക്രട്ടറി സലിജ ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.