തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനത്തിന് നിയമനം നടത്തുന്നു. പ്രതി ദിനം 675 രൂപയാണ് പ്രതിഫലം. എസ്.എസ്.എൽ.സി, സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി ആണ് യോഗ്യത. കമ്പ്യൂട്ടർ പരിജാഞാനം അഭികാമ്യം. 18 നും 41 നുമിടയിലാവണം പ്രായം. അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.