മാർച്ച് 3ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന എം.ബി.എ പ്രവേശനത്തിനുള്ള കെമാറ്റ് 2024 പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്രൊഫൈൽ വിവരങ്ങൾ പരിശോധിച്ച് ന്യൂനത പരിശോധിക്കാം. www.cee.kerala.gov.in ലെ       ‘KMAT 2024 –  Candidate Portal’ ൽ പ്രൊഫൈൽ പരിശോധിക്കുന്നതിനും ന്യൂനതകൾ 19ന് ഉച്ചയ്ക്ക് 2 മണിക്കുള്ളിൽ തിരുത്തുന്നതിനും അവസരമുണ്ട്. വിശദവിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭിക്കും. ഹെൽപ് ലൈൻ: 0471 2525300.