കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് തിരുവനന്തപുരം ജില്ലാ ഓഫീസില്‍ നിന്നും പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിന് ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് കോപ്പി, പെന്‍ഷന്‍ പാസ് ബുക്ക്/കാര്‍ഡ് കോപ്പി നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവ നവംബര്‍ ഒന്നിനും ഡിസംബര്‍ പത്തിനും ഇടയ്ക്ക് ജില്ലാ ഓഫീസില്‍ എത്തിക്കണം. നേരിട്ട് ഹാജരാകുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഒഴികെയുള്ളവ ഹാജരാക്കിയാല്‍ മതി.
