പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ 2024-2025 വര്‍ഷത്തെ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കായി 93.42 ലക്ഷവും ഭവന നിര്‍മാണത്തിനായി 7.45 കോടിയും ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് 4.25 കോടിയും വകയിരുത്തി. 34.56 കോടി രൂപ വരവും 33.71 കോടി രൂപ ചെലവും 85,19,068 രൂപ നീക്കിബാക്കിയും വരുന്ന ബജറ്റ് വൈസ്പ്രസിഡന്റ് വി ജി ജയ അവതരിപ്പിച്ചു.