വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുക, ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റർ ഒരുങ്ങുന്നു.
പൊതുജനങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ സംസ്ഥാന കായിക വകുപ്പും ഒളവണ്ണ ഗ്രാമപഞ്ചായത്തും ചേർന്ന് പന്തീരാങ്കാവിലെ ഗ്രാമപഞ്ചായത്ത് ബിൽഡിംഗിൽ ആണ് ഫിറ്റ്‌നസ് സെന്റര്‍ ഒരുക്കുന്നത്. 1.17 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെയാണ് ഫിറ്റ്‌നസ് സെന്റര്‍ നിർമ്മാണം. ശീതീകരണ സംവിധാനമുള്‍പ്പടെ ശാരീരികക്ഷമത വര്‍ധിപ്പിക്കുന്നതിന് ആധുനിക ഉപകരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
കേബിൾ ക്രോസ് ഓവർ, റിയർ കിക്ക്, ചെസ്റ്റ് പ്രസ്സ്, ഷോൾഡർ പ്രസ്സ്, ഒളിംപിക് ബെഞ്ച് പ്രസ്സ്, ഡംപൽസ് ആൻഡ് റാക്സ്, ബാർബെൽസ്, ജിം ബാൾസ്, മെഡിസിൻ ബാൾ, എല്ലിപ്റ്റിക്കൽ ലെഗ് പ്രസ്സ്, ലെഗ് കേൾ, ബാർസ് ആൻഡ് സ്റ്റാൻഡ്, ഒളിംപിക് വെയ്റ്റ് ആൻഡ് സ്റ്റാൻഡ്, ബൈസെപ് കേൾ മെഷീൻ, ട്രെഡ്‌മിൽ, സ്‌പിൻ ബൈക്ക്, നോൺ മോട്ടോറൈസ്‌ഡ് കവേർഡ് തുടങ്ങിയ അത്യാധുനിക സൗകരങ്ങളോടു കൂടിയ 78 വിവിധ ഐറ്റം ജിം ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്.
സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റർ ഞായറാഴ്ച (ഫെബ്രുവരി 18) ഉച്ച 1.30ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. പി ടി എ റഹീം എം.എൽ.എ അധ്യക്ഷത വഹിക്കും. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി പങ്കെടുക്കും.