പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച സുൽഫീക്കർ റോഡിൻ്റെ ഉദ്ഘാടനം പി ടി എ റഹീം എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി അധ്യക്ഷത വഹിച്ചു.

എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച നാല് ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് പ്രവൃത്തികളും ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം രൂപ ചെലവിൽ വശങ്ങളുടെ സംരക്ഷണം, കൈവരി സ്ഥാപിക്കൽ തുടങ്ങിയവയും നടത്തിയാണ് റോഡ് നവീകരിച്ച് ജനങ്ങൾക്കായി തുറന്നുകൊടുത്തത്.

പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുബിത തോട്ടഞ്ചേരി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ പി അശ്വതി, ഗ്രാമപഞ്ചായത്ത് മെമ്പർ പി എം ബാബു, എം കെ മാമുക്കോയ, പി പി ബഷീർ, പി രാധാകൃഷ്ണൻ, എൻ കൃഷ്ണദാസൻ, ഇ പി ശ്രീകല എന്നിവർ സംസാരിച്ചു.