ജില്ലയിലെ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലെ ഐസൊലേഷൻ വാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഓർക്കാട്ടേരി സിഎച്ച്സി ഐസൊലേഷൻ വാർഡ്, നരിക്കുനി കുടുംബാരോഗ്യ കേന്ദ്രം ഐസൊലേഷൻ വാർഡ്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്‌ സാമൂഹിക ആരോഗ്യ കേന്ദ്രം ഐസൊലേഷൻ വാർഡ്, മുക്കം കമ്മ്യുണിറ്റി ഹെൽത് സെന്റർ ഐസൊലേഷൻ വാർഡ്, മേലടി ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രം ഐസൊലേഷൻ വാർഡ് എന്നിവയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തത്. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു.

മുക്കം കമ്മ്യുണിറ്റി ഹെൽത് സെന്റർ ഐസൊലേഷൻ വാർഡ് ഉദ്‌ഘാടന ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ നരിക്കുനി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ഐസൊലേഷൻ വാർഡ് ഉദ്ഘാടന ചടങ്ങിൽ എം കെ മുനീർ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ഐസൊലേഷൻ വാർഡിൻ്റെ ഉദ്ഘാടന ചടങ്ങിൽ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി അധ്യക്ഷത വഹിച്ചു.

മേലടി ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല എം.എൽ.എ വിശിഷ്ടാതിഥിയായി. ചടങ്ങിനോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഹെൽത്ത് ​ഗ്രാന്റ് പ്രോജക്ടിൽ വാങ്ങിയ ലാപ്ടോപ്, ഡെസ്ക്ടോപ്, പ്രിന്റർ തുടങ്ങിയവ ആശുപത്രിക്ക് കെെമാറി.

ഓർക്കാട്ടേരി സി.എച്ച്.സിയിലെ ഐസൊലേഷൻ വാർഡിന്റെ ഉദ്ഘാടന ചടങ്ങിൽ കെ കെ രമ എം.എൽ.എ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ എന്നിവർ മുഖ്യാതിഥികളായി.