മൂന്ന് മാസം കൊണ്ട് തരം മാറ്റം ഉത്തരവ് ലഭിച്ച സന്തോഷത്തിലാണ് കാലടി വില്ലേജ് കൊറ്റമം സ്വദേശി എ.വി പൗലോസ്. തന്റെ പേരിലുള്ള 14.3 സെന്റ് നിലം തരം മാറ്റി പുരയിടമാക്കാന്‍ ഫോര്‍ട്ടുകൊച്ചി റവന്യൂ ഡിവിഷന്‍ ഓഫീസില്‍ മൂന്നുമാസങ്ങള്‍ക്കു മുന്‍പാണ് പൗലോസ് അപേക്ഷ നല്‍കിയത്.

ആലുവ യു.സി കോളേജില്‍ സംഘടിപ്പിച്ച ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷന്‍ ഓഫീസ് തല അദാലത്തിലാണ് ഇവര്‍ക്ക് ഭൂമി തരം മാറ്റം ഉത്തരവ് ലഭിച്ചത്. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് വേദിയില്‍ നേരിട്ട് ഇദ്ദേഹത്തിന് ഉത്തരവ് കൈമാറി.

വളരെ എളുപ്പത്തില്‍ തനിക്ക് ഭൂമി തരം മാറ്റി ലഭിച്ചെന്നും ഉദ്യോഗസ്ഥര്‍ നല്ല രീതിയില്‍ സഹകരിച്ചെന്നും പൗലോസ് പറഞ്ഞു. സൗജന്യമായാണ് ഭൂമി തരം മാറ്റി ലഭിച്ചത്.