തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് കൊട്ടാരക്കര കെ ഐ പി ഗ്രൗണ്ടിലെ എക്‌സിബിഷനില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ വനവിഭവങ്ങള്‍ക്ക് പ്രിയമേറെ. സുഗന്ധദ്രവ്യങ്ങള്‍, തേയില, മറയൂര്‍ ശര്‍ക്കര, പുല്‍തൈലം, ഫെയ്‌സ് വാഷ്, ഇലച്ചിക്കോഫി, ബ്രഹ്മിതേന്‍, ചെമ്പരത്തി ഷാംപൂ, നെല്ലിക്കാതേന്‍, എലിഫന്റ് ട്രങ്ക്, വേദനസംഹാരി ലേപനം, ചെറുതേന്‍, വന്‍തേന്‍, മുളയരി, സാമ്പ്രാണിത്തിരി തുടങ്ങിയവയാണ് സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്.

ഉപയോഗശൂന്യമായ 70 കിലോഗ്രാം ബെയില്‍ഡ് പ്ലാസ്റ്റികില്‍ നിര്‍മ്മിച്ച ഇരിപ്പിടവും പ്ലാസ്റ്റിക് ഉപയോഗത്തിന്റെ അപകടം വിളിച്ചോതുന്ന നിശ്ചല ശില്പങ്ങളും സ്റ്റാളില്‍ സജ്ജമാക്കിയിട്ടുണ്ട്. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍, പഞ്ചായത്ത് ഉദ്യോഗസ്ഥരായ അഭിലാഷ്, രാഹുല്‍, ജനോഷ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റോളുകള്‍ പ്രവര്‍ത്തിക്കുന്നത്.