സമഗ്ര ശിക്ഷ കേരളം ഏറ്റുമാനൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ നടന്ന ക്ലസ്റ്റർ യോഗത്തിൽ പങ്കാളിയായി പൊതുവിദ്യാഭ്യാസ ഡയറക്ടർ.
കോട്ടയത്ത് ശനിയാഴ്ച നടന്ന അധ്യാപകരുടെ നാലാമത് ക്ലസ്റ്റർ യോഗത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ പങ്കെടുത്തത്. വിഷയാടിസ്ഥാനത്തിൽ ഓരോ ക്ലാസ് മുറികളും സന്ദർശിച്ച് അധ്യാപകർക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകി ചർച്ചയിലും പങ്കെടുത്തു. ഇതോടെപ്പം ഏറ്റുമാനൂർ ബി.ആർ.സി.യുടെ ഭിന്നശേഷി കുട്ടികൾക്കായുള്ള റ്റി. എൽ.എം. പ്ലാനിങ് യോഗത്തിലും പങ്കെടുത്തു.

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.ജെ. പ്രസാദ്, ഡി.പി.ഒ. ധന്യ പി. വാസു, ബി.ആർ.സി. ഏറ്റുമാനൂർ ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ രതീഷ് ജെ. ബാബു, എ. ഇ. ഒ. ശ്രീജ, ഡയറ്റ് പ്രിൻസിപ്പൽ ആർ. പ്രസാദ്, പരിശീലകരായ കെ.എസ്. ബിനീത്, അനീഷ് നാരായണൻ എന്നിവർ പങ്കെടുത്തു.