അംഗന്‍ജ്യോതി പദ്ധതിയുടെ ഭാഗമായി അങ്കണവാടികള്‍ക്കുള്ള ഊര്‍ജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പി.കെ ബഷീര്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സഫിയ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ പദ്ധതി ജില്ലാ കോ ഓഡിനേറ്റര്‍ ടി.വി.എസ് ജിതിന്‍ പദ്ധതി വിശദീകരിച്ചു. നവകേരളം കര്‍മ പദ്ധതി 2ന്റെ ആഭിമുഖ്യത്തില്‍ ഹരിത കേരളം മിഷന്‍, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരള എന്നിവയുടെ നേതൃത്വത്തിലാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. നെറ്റ് സീറോ പഞ്ചായത്തുകളായ വെട്ടം, കീഴുപറമ്പ്, വാഴയൂര്‍, മൂത്തേടം, കീഴാറ്റൂര്‍ പഞ്ചായത്തുകളിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും പദ്ധതിയിലൂടെ ഊര്‍ജ ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും ലഭിക്കും.
എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ ചന്ദ്രന്‍, നെറ്റ് സീറോ കാര്‍ബണ്‍ ജില്ലാ കോര്‍ കമ്മിറ്റി അംഗം ഹൈദ്രോസ് കുട്ടി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ എന്‍.എ കരീം, ജില്ലാ പഞ്ചായത്തംഗം റൈഹാനത്ത് കുറുമാടന്‍, അരീക്കോട് ബ്ലോക്ക് പഞ്ചായത്തംഗം രത്‌നകുമാരി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.എ റഹ്‌മാന്‍ സ്വാഗതവും സെക്രട്ടറി ശ്രീലത കൃഷ്ണ നന്ദിയും പറഞ്ഞു. നവകേരളം കര്‍മ പദ്ധതി ജില്ലാ റിസോഴ്‌സ്‌പേഴ്‌സണ്‍മാരായ അബ്ദുല്‍ അലി മാസ്റ്റര്‍, കൃഷ്ണദാസ്, ശരത് എന്നിവര്‍ സംബന്ധിച്ചു