ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് നടത്തുന്ന കലാജാഥ ചെങ്ങന്നൂരില്‍ യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. അവളിടം ക്ലബ്ബിന്റെ സഹകരണത്തോടെ എല്ലാ നിയോജക മണ്ഡലങ്ങളിലും 19,20,21 തീയതികളിലായാണ് ഉയിര്‍പ്പ് കലാജാഥ സംഘടിപ്പിക്കുന്നത്. യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ എസ്. ദീപു, ജില്ല കോഡിനേറ്റര്‍ ജെയിംസ് ശാമൂവേല്‍, ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ, അവളിടം ജില്ല കോഡിനേറ്റര്‍ രമ്യ രമണന്‍, കലാജാഥ പരിശീലക ദേവിക എന്നിവര്‍ സംസാരിച്ചു.
ബിഷപ്പ്മൂര്‍ കോളജില്‍ എത്തിയ കലാജാഥ എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ല കോ- ഓര്‍ഡിനേറ്റര്‍ ജെയിംസ് ശാമൂവേല്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ, അവളിടം ജില്ല കോ-ഓര്‍ഡിനേറ്റര്‍ രമ്യ രമണന്‍, കോളജ് പ്രിന്‍സിപ്പാള്‍ രഞ്ജിത്ത് മാത്യു എബ്രഹാം, എക്‌സൈസ് ഓഫീസര്‍ അനില്‍കുമാര്‍, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ വിഷ്ണു, യൂണിയന്‍ ചെയര്‍മാന്‍ സൂരജ് എന്നിവര്‍ സംസാരിച്ചു.
മാന്നാര്‍ യു.ഐ.ടി.യില്‍ നടന്ന കലാജാഥ ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് മെമ്പര്‍ ദീപു, മാന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്‌നകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.കെ. പ്രസാദ്, എക്‌സൈസ് ഓഫീസര്‍ സജി കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത്ത് പഴവൂര്‍, വത്സല ബാലകൃഷ്ണന്‍, ശിവപ്രസാദ്, ശാന്തിനി ബാലകൃഷ്ണന്‍, യു.ഐ.ടി. പ്രിന്‍സിപ്പാള്‍ ശരത്ചന്ദ്രന്‍, യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ കെവിന്‍, യൂണിയന്‍ ചെയര്‍മാന്‍ അലന്‍ എന്നിവര്‍ സംസാരിച്ചു.
ആദ്യദിനത്തില്‍ കായംകുളം ബസ് സ്റ്റാന്‍ഡ്, ചാരുംമൂട് ടൗണ്‍ എന്നിവിടങ്ങളിലാണ് കലാജാഥ പരിപാടികള്‍ അവതരിപ്പിച്ചു. അവളിടം ക്ലബ്ബിലെ 15 യുവതികളാണ് കലാജാഥയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്.