കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ 2018-2020 കാലയളവില്‍ വിവിധ ഒഴിവുകളിലേക്ക് നാമനിര്‍ദേശം നല്‍കുന്നതിനുള്ള സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലിസ്റ്റുകള്‍ ഓണ്‍ലൈനായും ഓഫീസുകളില്‍ നേരിട്ടും പരിശോധിക്കുന്നതിനും ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനും ഡിസംബര്‍ 12 വരെ അവസരമുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.employment.kerala.gov.in ല്‍ വ്യൂ സീനിയോറിറ്റി ലിസ്റ്റ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജില്ല, ഓഫീസ് എന്നിവ സെലക്ട് ചെയ്ത്  പരിശോധിക്കാം.  അപ്പീല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്ത് പരാതികള്‍ സമര്‍പ്പിക്കാം. ഓഫീസുകളില്‍ നേരിട്ടും പരാതികള്‍ നല്‍കാം.