തിരുവനന്തപുരം മേഖലയിലെ അബ്്കാരി തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് (നിലവില്‍ തുടര്‍വിദ്യാഭ്യാസ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക്) 2022-23 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. റ്റി റ്റി സി, ഐ ടി ഐ/ഐ ടി സി, പ്ലസ്ടു, ഡിഗ്രികോഴ്‌സ്, പോസ്റ്റ് ഗ്രാജേറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍, വിവിധ ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്ന യോഗ്യതപരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷഫോം മേഖല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ലഭിക്കും. ഫെബ്രുവരി 29 വൈകിട്ട് അഞ്ചിനകം തിരുവനന്തപുരം മേഖല (തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികള്‍) വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കെ സി പി ബില്‍ഡിങ്, ആര്യശാല, തിരുവനന്തപുരം പിന്‍-695036 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ – 0471-2460667, 9188430667.