തിരുനെല്ലി ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. കാര്‍ഷിക മേഖലയ്ക്കും വന്യമൃഗ പ്രതിരോധ പ്രവര്‍ത്തനത്തിനും ഉള്‍പ്പടെ ഉത്പാദന മേഖലയ്ക്ക് 2 കോടി 15 ലക്ഷം, ദാരിദ്ര്യ ലഘൂകരണ മേഖലയ്ക്ക് 2 കോടി 86, ആരോഗ്യ മേഖലയ്ക്ക് 2 കോടി 42 ലക്ഷം, കുടിവെള്ള വിതരണത്തിന് 95 ലക്ഷം, മാലിന്യ സംസ്കരണത്തിന് 1 കോടി 85 ലക്ഷം, വിദ്യാഭ്യാസ മേഖലയക്ക് 1 കോടി 11 ലക്ഷം, പശ്ചാത്തലമേഖലയുടെ സമഗ്ര വികസനത്തിന് 6 കോടി 81 ലക്ഷം രൂപയും ഉള്‍പ്പടെ 62.35 കോടി രൂപ വരവും 62.02 കോടി രൂപ ചെലവും 33 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.ടി വത്സലകുമാരി അവതരിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്‍റ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം രാധാകൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍ ഹരീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ സിജിത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ഉസ്മാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.