കാവശ്ശേരി ഗ്രാമപഞ്ചായത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും വയോജനങ്ങള്‍ക്ക് കട്ടിലും വിതരണം ചെയ്തു. 2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.10 ലക്ഷം രൂപയില്‍ 22 എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും 6.56 ലക്ഷം രൂപയില്‍ 160 വയോജനങ്ങള്‍ക്ക് കട്ടിലുമാണ് വിതരണം ചെയ്തത്. ഇതില്‍ എസ്.സി വിഭാഗത്തില്‍ 40 പേരും പൊതുവിഭാഗത്തില്‍ 120 പേരും ഉള്‍പ്പെടുന്നു. അടുത്ത രണ്ട് ദിവസത്തിനകം പഞ്ചായത്തില്‍ കട്ടില്‍ വിതരണം പൂര്‍ത്തിയാക്കും.

കാവശ്ശേരി ജി.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ് കുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ജയകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ഗോപി, വാര്‍ഡ് അംഗങ്ങളായ സുജാത ചന്ദ്രന്‍, ഗിരിജ പ്രേംപ്രകാശ്, ഗോപന്‍, ആണ്ടിയപ്പു, നിത്യ, കേശവദാസ്, സുചിത്ര, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നിമിഷ എന്നിവര്‍ സംസാരിച്ചു.