സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെ ഉന്നമനത്തിന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖാമുഖം പരിപാടിയുടെ ഭാഗമായി സ്ത്രീപക്ഷ നവ കേരളമെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സ്ത്രീസദസ്സിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയയായിരുന്നു മുഖ്യമന്ത്രി.
വിദ്യാഭ്യാസ മേഖലയിലെ ട്രാൻസ്ജൻഡർ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് സർക്കാർ തലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന കവിയും ട്രാൻസ്ജെൻഡറുമായ വിജയരാജ മല്ലിക ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം പൂർണ്ണമായും ട്രാൻസ്ജൻഡർ സൗഹൃദ സമൂഹമാകുന്നതിനുള്ള നടപടികൾ സർക്കാർതലത്തിൽ കൈക്കൊള്ളണമെന്നും വിജയരാജ മല്ലിക പറഞ്ഞു.