മേലടി ബ്ലോക്ക് പഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ “സ്ത്രീ ശക്തി 2024” എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേലടി വൈസ് പ്രസിഡന്റ് പി. പ്രസന്ന അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാരായ എം എം രവീന്ദ്രൻ, മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷിത, സെക്രട്ടറി ജോബി സാലസ് എന്നിവർ സംസാരിച്ചു. വടകര അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് ജമീല വി കെ , കില ഫാക്കൽറ്റി മോയി. വി എന്നിവർ ക്ലാസെടുത്തു. ജെൻഡർ റിസോഴ്സ് സെൻറർ ചെയർപേഴ്സൺ രമ്യ എപി സ്വാഗതവും ചൈൽഡ് ഡെവലപ്മെൻറ് പ്രൊജക്റ്റ് ഓഫീസർ രാജ്യശ്രീ നന്ദിയും പറഞ്ഞു.