ആലപ്പുഴ:ഫിഷറീസ് വകുപ്പിന്റെ സാഗര മൊബൈൽ ആപ്ലിക്കേഷനിൽ മുഴുവൻ മത്സ്യബന്ധന യാനങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് ആലപ്പുഴ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മത്സ്യബന്ധനത്തിന് പോയവരുടെ എണ്ണം വേഗത്തിൽ മനസ്സിലാക്കാനും രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുന്നതിനുമായാണ് സാഗര ആപ്ലിക്കേഷൻ ഏർപ്പെടുത്തിയത്. എന്നാൽ ചില മത്സ്യത്തൊഴിലാളികൾ വിശദാംശം ഇപ്പോഴും രജിസ്റ്റർ ചെയ്തിട്ടില്ല. സാഗര രജിസ്‌ട്രേഷൻ നടത്താത്തവരുടെ മണ്ണെണ്ണ സബ്‌സിഡിയടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നതല്ല.നാളിതുവരെ രജിസ്റ്റർ ചെയ്യാത്തവർ താഴെ പറയുന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.തോട്ടപ്പള്ളി – 9446063067, അമ്പലപ്പുഴ – 8089806220, പുന്നപ്ര – 7560888724, ചെത്തി – 7356930927, അർത്തുങ്കൽ – 9495744007.