സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം 2.0 പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിനും ലോൺ ലൈസൻസ് സബ്സിഡി മേളയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ എം ശ്രീജിത്ത്, പഞ്ചായത്ത് അംഗങ്ങളായ എം എം പ്രദീപൻ, ബിന്ദു, തുടങ്ങിയവർ സംസാരിച്ചു. ഇഡിഇമാരായ പ്രേം ജിഷ്ണു, ജിതിൻ കുമാർ ക്ലാസ് നയിച്ചു. ലോൺ ലൈസൻസ് സബ്സിഡി മേളയിൽ ഉദ്യം രജിസ്ട്രേഷൻ, കെ സിഫ്റ്റ് ഡിക്ലറേഷൻ എന്നിവ നടന്നു. നാല് പേർക്ക് ലോൺ അനുവദിച്ചു. വ്യവസായ വികസന ഓഫീസർ വിശ്വൻ കോറോത്ത് സ്വാഗതവും ഇഡിഇ നിധിഷ നന്ദിയും പറഞ്ഞു