കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് കാലടി സാമൂഹ്യാആരോഗ്യ കേന്ദ്രത്തിനു വാങ്ങിയ വാഹനം കൈമാറി. കാക്കനാട് സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് വാഹനത്തിന്റെ ഫ്ലാ​ഗ് ഓഫ് നിര്‍വഹിച്ചു.

സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 10.44 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ബൊലേറോ മള്‍ട്ടി യൂട്ടിലിറ്റി വാഹനം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ സെക്കന്ററി പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുക.

ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.കെ.സവിത, കാലടി സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ( ഇന്‍ ചാര്‍ജ് ) ഡോ. നസീമ നജീബ്, സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.വി.പ്രദീപ് കുമാര്‍, മാനേജര്‍ (കൊച്ചി ) ഡി. രാഗുല്‍ ധര്‍മ്മരാജ, സ്റ്റോറേജ് ആന്‍ഡ് ഇന്‍സ്പെക്ഷന്‍ ഓഫീസ് എ.ആര്‍. രാഖി, കാലടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.