വന്യജീവി ആക്രമണം തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി വനം വകുപ്പ്. സൗരോര്‍ജ വേലി, സൗരോര്‍ജ തൂക്കുവേലി, ആന പ്രതിരോധ മതില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ മൂന്ന് വനംവകുപ്പ് ഡിവിഷനുകള്‍ നടപ്പാക്കുന്നത്.

പാലക്കാട് ഡിവിഷന്‍

89.56 കിലോമീറ്ററില്‍ സൗരവേലി

കാട്ടാന പ്രതിരോധത്തിനായി പാലക്കാട് ഡിവിഷന്‍ പരിധിയില്‍ 89.56 കിലോമീറ്റര്‍ സൗരവേലി സജ്ജമാക്കിയിട്ടുണ്ട്.

ഒലവക്കോട് റെയ്ഞ്ച്
ധോണി-കോര്‍മ്മ
മമ്പറം-പുളിയംപുളളി
കോര്‍മ്മ-മമ്പറം
നീലിപ്പാറ-ധോണി
വേലംപൊറ്റ-തെക്കേ മലമ്പുഴ
ചേക്ര-കാട്ടിക്കല്ല്
പുളിയംപുള്ളി-ചേക്ര
മണാലിത്തോട്-മീന്‍വല്ലം
ചേരുമല-മണാലിത്തോട്
ധോണി-കല്ലടിക്കോട് എന്നിവിടങ്ങളിലും
വാളയാര്‍ റെയ്ഞ്ച്
പാലക്കമ്പ-എം.സി.എല്‍
നടുപ്പതി-പുതുപ്പതി
കൊട്ടാമുട്ടി-പന്നിക്കമ്പ
നടുപ്പതി ട്രൈബല്‍ കോളനി
ചാവടിപ്പാറ കോളനി
ആനക്കുണ്ട്-കൊട്ടാമുട്ടി
അയ്യപ്പന്‍ മല-ആനക്കുണ്ട്
മുക്ക്രോണി-കിളിക്കുത്തുപാറ
മാന്തുരുത്തി-കവ റോഡ്
ഒന്നാംപുഴ- പറച്ചാത്തി-കവ-അടുപ്പുകോളനി-മാന്തുരുത്തി
പുള്ളിപ്പാറ-ആനക്കല്‍
ആനക്കല്‍-കള്ളിയറ
നീലിപ്പാറ-കൊണ്ടന്‍കുന്ന്
കൊണ്ടാമലകുന്ന് -വെലിവകകുന്ന്
പാലക്കാട്-മേലേധോണി
ചീകുഴി-എലിച്ചിരം
ഗോമോര്‍സീല്‍-ചുരപ്പാറ
പന്നിമട -ഐ.ഐ.ടി വാള്‍
ആറങ്ങോട്ടുകുളമ്പ്
ഊരോളി ബിറ്റ്
വട്ടപ്പാറ-ആറ്റുപ്പതി
നടുപ്പതി ട്രൈബല്‍ കോളനി
അടപ്പ് ട്രൈബല്‍ കോളനി
വരളപ്പതി ട്രൈബല്‍ കോളനി
പറച്ചാത്തി ട്രൈബല്‍ കോളനി
നന്നമ്മ കോളനി
കോതാരമനക്കാട് വനമഹോത്സവ് പ്ലാന്റിങ് ഏരിയ
എന്നിവിടങ്ങളിലാണ് സൗരവേലി സ്ഥാപിച്ചിട്ടുളളത്.

17 കിലോമീറ്ററില്‍ സൗരോര്‍ജ തൂക്കുവേലി

17 കിലോമീറ്ററില്‍ പുതിയ രീതിയില്‍ സൗരോര്‍ജ തൂക്കുവേലിയും സ്ഥാപിച്ചിട്ടുണ്ട്.
ഒലവക്കോട് റെയ്ഞ്ച്
മീന്‍വല്ലം
ഇരുളന്‍കുന്ന്
തുടിക്കോട്
ബംഗ്ലാക്കുന്ന്
അപ്പക്കാട്-കോര്‍മ്മ
വാളയാര്‍ റെയ്ഞ്ചില്‍ 53 ക്വാറി മുതല്‍ വലിയേരി വരെ വാളയാര്‍
പൂഴിക്കുന്ന് മുതല്‍ ആതുരാശ്രമം വരെ
കൊട്ടാമുട്ടി മുതല്‍ പന്നിക്കമ്പ വരെയാണ് തൂക്കുവേലി സ്ഥാപിച്ചത്.
13.5 കിലോ മീറ്ററില്‍ പ്രവൃത്തി പുരോഗമിക്കുകയാണ്. വാളയാര്‍ റെയ്ഞ്ചില്‍ ധോണി മുതല്‍ എച്ച്.ഡി ഫാം വരെയും ഒലവക്കോട് റെയ്ഞ്ചില്‍ പുളിയംപുള്ളി മുതല്‍ പരുത്തി വരെയും പ്രവൃത്തി പുരോഗമിക്കുന്നു. നബാര്‍ഡില്‍ ഉള്‍പ്പെടുത്തി 26 കിലോമീറ്റര്‍ സൗരോര്‍ജ തൂക്കുവേലിക്ക് ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.

വാളയാര്‍, ഒലവക്കോട് റെയ്ഞ്ചുകളില്‍ എലിഫന്റ് പ്രൂഫ് ട്രഞ്ച്

ആനകള്‍ ജനവാസമേഖലകളിലേക്ക് ഇറങ്ങാതിരിക്കാന്‍ വലിയ കുഴികള്‍ തീര്‍ക്കുന്ന എലഫന്റ് പ്രൂഫ് ട്രഞ്ച് 4.66 കിലോ മീറ്ററില്‍ വാളയാര്‍, ഒലവക്കോട് റെയ്ഞ്ചുകളില്‍ ഒരുക്കിയിട്ടുണ്ട്.

ധോണിയില്‍ എലിഫന്റ് പ്രൂഫ് വാള്‍

ധോണിയില്‍ 270 മീറ്ററില്‍ ആന പ്രതിരോധ മതില്‍(എലിഫന്റ് പ്രൂഫ് വാള്‍) ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ ജനവാസ മേഖലയില്‍ വന്യമൃഗങ്ങള്‍ ഇറങ്ങിയതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചാല്‍ അടിയന്തിര ഇടപെടല്‍ നടത്താനും വന്യമൃഗങ്ങളെ കാട്ടിലേക്ക് തന്നെ തുരത്താനും ദ്രുതകര്‍മ്മ സേനയും സജ്ജമാണ്.

നെന്മാറ ഡിവിഷന്‍

100 കിലോമീറ്റര്‍ സൗരോര്‍ജ വേലി

നെന്മാറ ഫോറസ്റ്റ് ഡിവിഷന്‍ പരിധിയില്‍ 100.765 കിലോമീറ്ററില്‍ സൗരോര്‍ജ വേലിയുണ്ട്.

നെല്ലിയാമ്പതി റെയ്ഞ്ചില്‍
തളിപ്പാടം-പോത്തുണ്ടി
പോക്കാമട-ബോയന്‍സ് കോളനി
തളിപ്പാടം-കൊപ്പന്‍കുളമ്പ്
കൊപ്പന്‍കുളമ്പ്-കല്‍ച്ചാടി
കല്‍ച്ചാടി-പുത്തന്‍ചള്ള
പുത്തന്‍ചള്ള-ചെല്ലിക്കയം
കാന്തളം-വീഴിലി
വീഴിലി-ചീരമല
കൊടുവാള്‍പ്പാറ-കണ്ണോട്
കണ്ണോട്-എളന്തിക്കുളമ്പ്
തൂത്തമ്പാറ ബംഗ്ലാവിന് ചുറ്റും
റോസറി ബംഗ്ലാവിന് ചുറ്റും

ആലത്തൂര്‍ റെയ്ഞ്ച്പോത്തുചാടി-പുല്ലംപരുത
തളികക്കല്ല് ആദിവാസി കോളനിക്ക് ചുറ്റും
വി.ആര്‍.ടി ഏരിയയ്ക്ക് ചുറ്റും
കവ ഏരിയയ്ക്ക് ചുറ്റും
കോര്‍പ്പറേഷന്‍ക്കാട് ഏരിയ
മേമ്മല-പോത്തന്‍തോട് ഏരിയ

കൊല്ലങ്കോട് റെയ്ഞ്ച്ഇല്ലമ്പിലാവ്-കവളച്ചിറ
കവളച്ചിറ-പുളിയംതോണി
പുളിയംതോണി-ചാത്തമ്പാറ
ചാത്തമ്പാറ-സീതാര്‍കുണ്ട്
സംസ്ഥാന അതിര്‍ത്തി-ചെമ്മണാംപതി
ചെമ്മണാംപതി-അരസുമരത്തുക്കാട്
ചപ്പക്കാട് ഏരിയ
മേച്ചിറ- ഈച്ചരന്‍പാറ
അരസുമരത്തുക്കാട് -മോണ്ടിപ്പതി
തേക്കടി ഫോറസ്റ്റ് സ്റ്റേഷന് ചുറ്റും
അല്ലിമൂപ്പന്‍ കോളനി ഇടതുവശം
അല്ലിമൂപ്പന്‍ കോളനി വലതുവശം
30 ഏക്കര്‍ കോളനി
അക്കര കോളനി
സുക്രിയാല്‍-മാത്തൂര്‍
കുറ്റിമലുതിട്ട്-കമ്പിവേലിക്കാട്
എള്ളമ്പിലാവ്-പൊക്കാമട
പൊക്കാമട-എളന്തിക്കുളമ്പ്
മിന്നാംപാറ ചെക്കിങ് സ്റ്റേഷന് ചുറ്റും
തേക്കടി ഒറവാംമ്പാടി എസ്.ടി കോളനിക്ക് ചുറ്റും
തേക്കടി കച്ചിത്തോട് എസ്.ടി കോളനിക്ക് ചുറ്റും
തേക്കടിയിലെ ജീപ്പ് പാറ വൈഫൈ ടവറിന് ചുറ്റും എന്നിവിടങ്ങളിലാണ് സൗരവേലി സ്ഥാപിച്ചത്.

ഒന്‍പത് കി.മീറ്ററില്‍ സൗരോര്‍ജ തൂക്കുവേലി

വളച്ചിറ-പന്നിക്കോല്‍
സുക്രിയാല്‍-പലകപ്പാണ്ടി
എന്നിവിടങ്ങളില്‍ ഒന്‍പത് കിലോമീറ്റര്‍ സൗരോര്‍ജ തൂക്കുവേലി ഒരുക്കിയിട്ടുണ്ട്. നെന്മാറ ഡിവിഷനില്‍ പുതുതായി 33 കിലോമീറ്റര്‍ സൗരോര്‍ജ തൂക്കുവേലി നിര്‍മിക്കാനും അനുമതിയായിട്ടുണ്ട്. പ്രവൃത്തി ടെന്‍ഡര്‍ ഘട്ടത്തിലാണ്.മണ്ണാര്‍ക്കാട് ഡിവിഷന്‍

100.60 കി.മീറ്ററില്‍ സൗരോര്‍ജ വേലി

മണ്ണാര്‍ക്കാട് വനം ഡിവിഷന് കീഴില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് വനാതിര്‍ത്തിയില്‍ 100.60 കി.മീ ദൈര്‍ഘ്യത്തില്‍ സൗരോര്‍ജ വേലിയുണ്ട്.

കിണ്ണക്കരയിലെ ക്യാമ്പ് ഷെഡ് കെട്ടിടത്തിന് ചുറ്റും
ഉരുളന്‍കുന്ന്-പാങ്ങോട്
ആനമൂളി-ഉരുളന്‍കുന്ന്
പൊന്‍ചോല-പാമ്പന്‍തോട്
പാങ്ങോട്-പൂഞ്ചോല
പുറ്റാനിക്കാട്-പുളിച്ചിപ്പാറ
പുളിച്ചിപ്പാറ-തേക്ക് പ്ലാന്റേഷന്‍ പാണക്കാടന്‍
പുളിച്ചിപ്പാറ-തേക്ക് പ്ലാന്റേഷന്‍ പാണക്കാടന്‍-തേക്ക് പ്ലാന്റേഷന്‍ ചോലക്കുളം
മണ്ണാത്തി-കൊട്ടാനി
മേലകലം-തേക്കിന്‍ന്തിട്ട
കുന്തിപ്പാടം-പുറ്റാനിക്കാട്
നെല്ലിക്കുന്ന്-പുളിച്ചിപ്പാറ
എമറാള്‍ഡ് എസ്റ്റേറ്റ്-ഒലവക്കോട് റെയ്ഞ്ച് അതിര്‍ത്തി-പരശുറാം എസ്റ്റേറ്റ്
പരശുറാം എസ്റ്റേറ്റ്-എമറാള്‍ഡ് എസ്റ്റേറ്റ്
ഇഞ്ചിക്കുന്ന്-വട്ടപ്പാറ
പട്ടിക്കുന്ന്-വരപ്പാറ
പാണക്കാടന്‍ തേക്ക് പ്ലാന്റേഷന് ചുറ്റും
ചെല്ലിത്തോട്-പട്ടിക്കുന്ന്
മേലേക്കളം റീച്ച്-രണ്ട്
പാമ്പന്‍തോട്-തവളക്കല്ല്
വെള്ളക്കുളം-വെച്ചപ്പത്തി
ചിന്നപറമ്പ്-ചോലക്കാട്
നെല്ലിപ്പതി ഔട്ട് പോസ്റ്റിന് സമീപം
മുളഗങ്ങല്‍ ഊര്(ഒന്നാം റീച്ച്)
മുളഗങ്ങല്‍ ഊര്(രണ്ടാം റീച്ച്) ചുറ്റും
നെല്ലിപ്പതി ഏരിയ
നെല്ലിപ്പതി-നൂറേക്കര്‍
ചിറ്റൂര്‍-മൂച്ചിക്കടവ്
കച്ചേരിപ്പറമ്പ്-കൊട്ടാനി
പുറ്റാനിക്കാട്- കുന്തിപ്പാലം
തിരുവിഴാംകുന്ന് സ്റ്റേഷന്‍ വളപ്പിന് ചുറ്റും
ചുണ്ടക്കളം-മൂച്ചിക്കടവ്
വാച്ചപതി-ഗോഞ്ചിയൂര്‍
അഗളി-മൂച്ചിക്കടവ്
ചിന്നപ്പറമ്പ്-ഓന്തുമല
ഇഞ്ചിക്കുന്ന്-വട്ടപ്പാറ
കരിപ്പോന്നി-പാറക്കല്ലടി
പാറക്കല്ലടി-വാക്കോട്
മീന്‍വല്ലം-കുറുമുഖം
കുറുമുഖം-അറ്റ്‌ല
പരപ്പന്തറ-മലവാരം
തകഹാമല-പാലമരം
പൊട്ടിക്കല്‍ ആദിവാസി കോളനി എന്നിവിടങ്ങളിലാണ് സൗരോര്‍ജ വേലി ഒരുക്കിയത്.

രണ്ട് കി.മീറ്ററില്‍ സൗരോര്‍ജ തൂക്കുവേലി

കുന്തിപാലത്ത് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ സൗരോര്‍ജ തൂക്കുവേലി നിര്‍മിച്ചട്ടുണ്ട്. 13.38 കി.മീ സൗരോര്‍ജ തൂക്കുവേലിയുടെ നിര്‍മാണം പുരോഗമിക്കുന്നു. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 608.68 ലക്ഷം ചെലവില്‍ 10 സ്ഥലങ്ങളിലായി 80 കിലോ മീറ്റര്‍ സൗരോര്‍ജ തൂക്കുവേലിയുടെ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

7.44 കി.മീറ്ററില്‍  എലിഫന്റ് പ്രൂഫ് ട്രഞ്ച്

7.44 കിലോമീറ്ററില്‍ തൂവ-മരപ്പാലം, ചാവടിയൂര്‍-കടമ്പാറ എന്നിവിടങ്ങളില്‍ എലിഫന്റ് പ്രൂഫ് ട്രഞ്ചും നിര്‍മിച്ചിട്ടുണ്ട്.

പ്രതിരോധത്തിന് ആര്‍.ആര്‍.ടി. സംഘവും

പ്രശ്നബാധിത പ്രദേശങ്ങളില്‍ വന്യജീവികളെ പ്രതിരോധിക്കുന്നതിന് നാല് റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍ മണ്ണാര്‍ക്കാട് ആസ്ഥാനമാക്കി സ്ഥിരം ആര്‍.ആര്‍.ടിയും അഗളി, പുതൂര്‍, ഷോളയൂര്‍ എന്നിവിടങ്ങള്‍ ആസ്ഥാനമാക്കി താത്ക്കാലിക ആര്‍.ആര്‍.ടികളും പ്രവര്‍ത്തിച്ചുവരുന്നു. മണ്ണാര്‍ക്കാട് ഡിവിഷനിലെ വന്യജീവി സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകളില്‍ ഇതുവരെ 228 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.