കേരള ഗവണ്‍മെന്റ് ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടര്‍ (വേര്‍ഡ് പ്രോസസ്സിംഗ്) പരീക്ഷ 21 മുതല്‍ എല്‍.ബി.എസിന്റെ വിവിധ സെന്ററുകളില്‍ നടത്തും. പരീക്ഷാര്‍ത്ഥികള്‍ക്ക് www. lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലെ “KGTE2018’ എന്ന ലിങ്കിലൂടെ സ്വീകാര്യമായ പരീക്ഷാസമയവും, തീയതിയും തെരഞ്ഞെടുക്കാം. മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയക്രമങ്ങളില്‍ ഏതെങ്കിലുമൊന്ന് സെലക്ട് ചെയ്തവര്‍ക്ക് മാത്രമേ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ സമയക്രമം സെലക്ട് ചെയ്തവര്‍ക്ക് രജിസ്‌ട്രേഷന്‍ സ്ലിപ് ലഭിക്കും. ഈ രജിസ്‌ട്രേഷന്‍ സ്ലിപ്പും പരീക്ഷാഭവനില്‍ നിന്നും ലഭിച്ച ഹാള്‍ടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കണം. മലയാളം ലോവര്‍, മലയാളം ഹയര്‍, ഇംഗ്ലീഷ് ലോവര്‍, ഇംഗ്ലീഷ് ഹയര്‍ എന്നീ വിഷയങ്ങള്‍ക്ക് ഇത്തരത്തില്‍ പ്രത്യേകം പ്രത്യേകമായി സമയം തെരഞ്ഞെടുക്കണം. സമയക്രമം തെരഞ്ഞെടുക്കുവാനുള്ള അവസരം നവംബര്‍ 12 മുതല്‍ 19 വരെ മേല്‍ വെബ്‌സൈറ്റില്‍ ലഭിക്കും. പരീക്ഷാ ഫീസായി ലോവറിന് 200 രൂപയും ഹയറിന് 250 രൂപയും പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ അതാത് എല്‍.ബി.എസ് കേന്ദ്രങ്ങളില്‍ അടയ്ക്കണം. വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത പരീക്ഷാ തീയതിയും സമയവും മാറ്റി നല്‍കുന്നതല്ല.
