മണിയൂർ ഗ്രാമപഞ്ചായത്തിൽ തീരദേശ റോഡുകളുടെ നിലവാരമുയർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അട്ടക്കുണ്ട് പാലം – മനോത്ത് താഴെ റോഡിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു.
മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാവുന്ന പ്രദേശമായതിനാൽ റോഡ് ഉയർത്തി ഇന്റർലോക്ക് വിരിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. 36.66 ലക്ഷം ചെലവഴിച്ച് 355 മീറ്റർ നീളമുള്ള റോഡ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേനയാണ് നിർമ്മിച്ചത്. സർക്കാർ അധികാരത്തിൽ വന്നശേഷം മണിയൂർ ഗ്രാമപഞ്ചായത്തിൽ ഇതുവരെ 2.60 കോടി രൂപ ചെലവഴിച്ചു മൂന്നോളം റോഡ് പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. കൊയിലാണ്ടി ഹാർബർ എഞ്ചിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം എസ് രാകേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി റീന, ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പുല്ലരൂൽ, വാർഡ് മെമ്പർ ടി ഗീത, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് സ്വാഗതവും സ്വാഗതസംഘം കൺവീനർ വല്ലത്ത് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.