കേരളപ്പിറവി ദിനാഘോഷത്തോടുബന്ധിച്ച് ജില്ലാ പോലീസിന്റെ നേതൃത്തില്‍ പോലീസ് റെയ്‌സിംഗ് ഡേ ദിനാചരണ പരിപാടികള്‍ നടന്നു പത്ത്‌നംതിട്ട എ.ആര്‍ ക്യാമ്പില്‍ നടന്ന പ്രദര്‍ശനം ജില്ലാ പോലീസ് മേധാവി ടി നാരായണന്‍ ഉദ്ഘാടനം ചെയ്തു അഡ്മിനിസ്‌ട്രേഷന്‍ സി.വൈ.എസ്.പി ആര്‍ പ്രദീപ് കുമാര്‍, എസ്.പി സി കേഡറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു .വിവിധ കാലഘട്ടങ്ങളില്‍ പോലീസ് വേഷത്തില്‍ വന്നിട്ടുള്ള മാറ്റങ്ങളും വര്‍ത്തമാന കാലഘട്ടത്തിലെ ഹേലീസിന്റെ പ്രവര്‍ത്തനവും മനസിലാക്കുന്നതിന് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രാര്‍ശനം സഹായകമായി മൈലപ്ര സേക്രഡ് ഹേര്‍ട്ട് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുമായി നടന്ന സംവാദത്തിലും ജില്ലാ പോലീസ് മേധാവി പങ്കെടുത്തു.കോഴഞ്ചരി സെന്റ് തോമസ് സ്‌കൂളില്‍ കേരളാ പോലീസിന്റെ ചരിത്രവും വര്‍ത്തമാന കാലഘട്ടത്തിലെ സേവനങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു..അഡ്മിനിസ്ട്രഷന്‍ സി.വൈ.എസ്.പി ആര്‍ പ്രദീപ് കുമാര്‍ സെമിനാര്‍ നയിച്ചു.
