സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ മുഴുവൻ കുട്ടികൾക്കും മാതൃകയും പ്രചോദനവുമാകണമെന്ന് അഡ്വ.ജോയ്സ് ജോർജ് എം.പി.ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ.ഹൈസ്കൂളിൽ പുതുതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. അച്ചടക്കവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള കുട്ടികളാക്കി വളർത്തുവാൻ എസ് പി സി പദ്ധതിയിലൂടെ കഴിയും. ഈ ഗുണങ്ങൾ സ്കൂളിലെ എല്ലാ കുട്ടികൾക്കും പകരാൻ കഴിയുംവിധം കേഡറ്റുകൾ മാതൃകയാകണം. വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ്
പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞത്തി ലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അവസരങ്ങൾ കുട്ടികൾ നന്നായി വിനിയോഗിക്കണമെന്നും എം.പി പറഞ്ഞു.
പ്രൈമറിക്ലാസുകളിലെ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം നിർമ്മല നന്ദകുമാർ നിർവ്വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ജോസ്ന റോബിൻ
എസ് പി സി ഓഫീസ് ഉദ്ഘാടനം ചെയ്തു.വിവിധ ക്ലബുകളുടെ ഉദ്ഘാടനം ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലച്ചൻ വെള്ളക്കട നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് പി.ബി.ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് പി സി ജില്ലാ അസി. നോഡൽ ഓഫീസർ എസ്.ആർ സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു. തങ്കമണി എസ് ഐ സി.പി രഘുവരൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ, എസ്.എം.സി ചെയർമാൻ കുര്യൻ ആൻറണി, ,അധ്യാപകർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ഇൻചാർജ് മേരിക്കുട്ടി ജോസഫ് സ്വാഗതവും സി പി ഒ സാബു ജോസഫ് നന്ദിയും പറഞ്ഞു