മികച്ച പഠനസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തിനവീകരിച്ച ആറൂർ ജിഎച്ച്എസിനായി നിർമ്മിച്ച ഹൈടെക് മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

രണ്ടുകോടി രൂപ നബാർഡ് ഫണ്ടിലാണ് സ്കൂളിലെ പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. മൂന്നുനിലകളിൽ 6000 ചതുരശ്ര അടിയിൽ ആണ് പുതിയ കെട്ടിടത്തിന്റെ നിർമാണം.
നാലു ക്ലാസ്‌മുറികൾ,പ്രൊജക്ടർ, ലാപ്ടോപ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഹൈടെക്‌ നിലവാര ത്തിലുള്ളതാണ്. ലാബ്, ലൈബ്രറി, ഓഫീസ് മുറി, സ്റ്റാഫ് മുറി എന്നിവയും പുതിയ കെട്ടിടത്തിലുണ്ട്.

സ്കൂളിൽ ചേർന്ന പ്രാദേശിക ഉദ്ഘാടന യോഗം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ് അധ്യക്ഷനായി.എഞ്ചിനിയർ ജെസിമോൾ ജോഷ്വ, എ ഇ ഒബോബി ജോർജ്,സാജു വർഗീസ് ,എ രാജൻ,സോയൂസ് ജേക്കബ് ,കെ ടി കുര്യൻ,ജിജി ജിജോ, ആർദ്ര അശ്വതി ശ്രീജിത്, ഹെഡ്മിസ്ട്രസ് സതി കെ തങ്കപ്പൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.