തരൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതികളുടെ വ്യക്തിഗത ആനുകൂല്യ വിതരണവും എസ്.സി വിഭാഗം പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായവും വിതരണം ചെയ്തു. 69 എസ്.സി, 93 ജനറല്‍ വിഭാഗം വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണവും ആറ് എസ്.സി വിഭാഗം പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനഹസായ വിതരണവുമാണ് നടന്നത്. 1.25 ലക്ഷം രൂപയാണ് വിവാഹ ധനസഹായമായി നല്‍കിയത്.

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ഉദ്ഘടനം ചെയ്തു. തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. രമണി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഐ. ഷക്കീര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. രാജശ്രീ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. ജിഷ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി. ചെന്തമരാക്ഷന്‍, പഞ്ചായത്ത് അംഗങ്ങളായ എം. സന്ധ്യ, ഉദയപ്രകാശ്, പി. ചന്ദ്രന്‍, സന്തോഷ്, യൂസഫ്, സുഭജ രാജന്‍, സന്ധ്യ, ജയന്തി, തരൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി. ഗിരിജ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നീതു ത്യാഗരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.