ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സഹകരണത്തോടെ ഇമ്പം (ഫോസ്റ്റര്‍കെയര്‍ കുടുംബ സംഗമം) സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് രാജ് റെസിഡന്‍സിയില്‍ നടന്ന പരിപാടി അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.ബി.മോഹന്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ ഷെറീന്‍ അഹമ്മദ്, ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.ഷുഹൈബ് എന്നിവര്‍ സംസാരിച്ചു. രക്ഷിതാക്കള്‍ക്കായി ഒപ്പം ഒപ്പത്തിനൊപ്പം (പാരന്റിംഗ് സെഷന്‍) നിര്‍മ്മല്‍ കുമാര്‍, കുട്ടികള്‍ക്കായി ഉയരേ മുന്നോട്ട് (മോട്ടിവേഷന്‍ ക്ലാസ്സ്) ഷൈജിത്ത് കരുവാക്കോട് എന്നിവര്‍ ക്ലാസ്സെടുത്തു. രക്ഷിതാക്കളും കുട്ടികളും അനുഭവങ്ങള്‍ പങ്കുവെച്ചു. കലാപരിപാടികള്‍ അവതരിപ്പിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി ഐസക്ക് സ്വാഗതം പറഞ്ഞു.