പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് യുവഗ്രാമം പദ്ധതിയുടെ ഭാഗമായി യുവജന ക്ലബ്ബുകള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. പഞ്ചായത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന 38 യുവജന ക്ലബ്ബുകള്‍ക്കാണ് ഫര്‍ണിച്ചര്‍ വിതരണം ചെയ്തത്. യുവഗ്രാമം പദ്ധതിയുടെ ഭാഗമായി യുവജന നയരൂപീകരണം, യുവജന ശില്പശാല, രക്തദാനസേന എന്നീ പദ്ധതികള്‍ ആണ് ഉള്‍പ്പെടുന്നത.് പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് എ.കാര്‍ത്ത്യായണി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.സുമ, ടി.വി.രാമകൃഷ്ണന്‍ നായര്‍, അശോകന്‍, പി.രജനി, കെ.ഷീബ, പി.പ്രീതി, ടി.അംബിക എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ മനോജ് കുമാര്‍ സ്വാഗതവും യൂത്ത് കോര്‍ഡിനേറ്റര്‍ എന്‍.പ്രകാശന്‍ നന്ദിയും പറഞ്ഞു.