കിഫ്ബി ഫണ്ടുപയോഗിച്ച് ഒരു കോടി രൂപ ചെലവിൽ നിര്‍മ്മിച്ച ജി.എച്ച്.എസ്.എസ് പൈവളികെ പുതിയ സ്കൂള്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സ്കൂളില്‍ നടന്ന ചടങ്ങില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചര്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. പൈവളികെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ജയന്തി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എസ്.എന്‍. സരിത, ജില്ലാ പഞ്ചായത്ത് അംഗം നാരായണ നായ്ക്ക്, പൈവളികെ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് ചിപ്പാര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സെഡ്.എ. കയ്യാര്‍, മഞ്ചേശ്വരം എ.ഇ.ഒ എം.എസ്. കൃഷ്ണമൂര്‍ത്തി, പൈവളികെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റഹ്മത്ത് റഹ്മാന്‍, ശ്രീനിവാസ ഭണ്ഡാരി, പൈവളികെ പി.ഇ.സി സെക്രട്ടറി ശിവരാമ ഭട്ട്, സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് സിദ്ദീഖ് ബായാര്‍, എസ്.എം.സി ചെയര്‍മാന്‍ ഉസ്മാന്‍, റിട്ട. ഡി.ഡി.ഇ കെ. ശ്രീനിവാസ, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അസീസ് കളായി, എം.സി. അജിത് ലാല്‍ബാഗ്, ആക്ഷന്‍ കമ്മിറ്റി അംഗം എം. കൃഷ്ണ ഭട്ട് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് കെ. രാജേന്ദ്ര കുമാര്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ബി. ഹരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.