വയോജന സംരക്ഷണം സംബന്ധിച്ച നിയമങ്ങളും ഉത്തരവുകളും പരിശോധിക്കേണ്ടതുണ്ടെന്നും ഇതിനായി ഒരു വയോജന കമ്മീഷൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി ബിൽ തയ്യാറാക്കി വരുന്നു. സംസ്ഥാന വയോജന നയം 2013 പരിഷ്‌കരിക്കുന്നതിനും മാതാപിതാക്കളുടെയും മുതിർന്നവരുടെയും പരിപാലനവും ക്ഷേമവും ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി കൊണ്ടുവരുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് ആക്ഷൻ പ്ളാൻ ഫോർ ദ എൽഡർലി തയ്യാറാക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നു. വയോജന മേഖലയിൽ സമഗ്ര നിയമനിർമാണം നടത്തുന്നതിനുള്ള സാധ്യതകളും പരിശോധിച്ചു വരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.