മലപ്പുറം ജില്ലയിലെ ആദ്യ നാട്ടരങ്ങ് വള്ളിക്കുന്നിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ നാടിന് സമർപ്പിച്ചു. സംസ്ഥാന സർക്കാറിന്റെ സാംസ്‌കാരിക വകുപ്പിന്റെ നാട്ടരങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വകയിരുത്തിയാണ് അത്താണിക്കൽ ജങ്ഷനിൽ നിർമാണം പൂർത്തികരിച്ചത്. ഓപ്പൺ സ്റ്റേജും ഇരിപ്പിടങ്ങളും ചുറ്റിലും ഇൻർലോക്കിലും കമ്പിവേലിയും ഉൾപ്പെടുത്തിയാണ് നാട്ടരങ്ങ് പൂർത്തീകരിച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.കെ രാധ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാർ എ.പി സിന്ധു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം ശശികുമാർ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സതി തോട്ടുങ്ങൽ, ബാബുരാജ് പൊക്കടവത്ത്, അനീഷ് വലിയാട്ടൂർ ചടങ്ങിൽ പങ്കെടുത്തു.
തലസ്ഥാന നഗരിയിലെ സാംസ്‌കാരിക ഇടനാഴിയിയായ മാനവികയം വീഥിയുടെ മാതൃകയിൽ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും കലാകാരൻമാരുടെ കൂട്ടായ്മൾക്കുമായി കലാവതരണത്തിനുമാണ് സാംസ്‌കാരിക വകുപ്പ് പാതയോരം കണ്ടെത്തിയാണ് നാട്ടരങ്ങ് നിർമിച്ചത്.