പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം ഓൺലൈൻ പോർട്ടലുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻ.ഐ.സി.എസ്.ഐ പ്രോജക്ടിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഒരു ഡെവലപ്പർ – സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയറെ നിയമിക്കുന്നു. ബി.ടെക് സി.എസ്/ഐ.ടി അല്ലെങ്കിൽ എം.സി.എ/എം.എസ്.സി ഐടി/സി.എസ് ആണ് യോഗ്യത. രണ്ട് മുതൽ നാലുവർഷം വരെ പ്രവൃത്തിപരിചയം ഉണ്ടാവണം.

ഉദ്യോഗാർഥികൾ നാലിനകം ഡെപ്യൂട്ടി ഡയറക്ടർ (കരിക്കുലം), വി.എച്ച്.എസ്.ഇ വിംഗ്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, നാലാം നില, ഹൗസിങ് ബോർഡ് കെട്ടിടം, ശാന്തി നഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ബയോഡാറ്റ അയയ്ക്കണം.