കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു പുരുഷ സിവിൽ പോലീസ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം – 695 004 എന്ന വിലാസത്തിൽ 11നകം ലഭിക്കണം.