സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ്, സാമൂഹ്യ നീതി വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്ക് ഭിന്നശേഷി അവകാശ നിയമം സംബന്ധിച്ച് പരാതി പരിഹാര പരിശീലനം നൽകി. സർക്കാർ ജീവനക്കാർക്ക് ഭിന്നശേഷിക്കാർക്കായുള്ള അവകാശ നിയമത്തിൽ അവബോധം സൃഷ്ടിക്കുക, സർക്കാർ പദ്ധതികൾ യഥാസമയം ഗുണഭോക്താക്കളിലെത്തിക്കുക എന്നീ എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ നടന്ന ജില്ലാ തല പരിശീലനം എ.ഡി.എം കെ ദേവകി ഉദ്ഘാടനം ചെയ്തു. ഓഫീസുകളിൽ വരുന്ന ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് അവരുടെ ആവശ്യങ്ങളും പരാതികളും വേഗത്തിൽ പരിഹരിച്ച് നൽകണമെന്ന് എ ഡി എം പറഞ്ഞു. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ അധ്യക്ഷനായ പരിപാടിയിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർ സിനോജ് പി ജോർജ്, സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് ഡെപ്യൂട്ടി സെക്രട്ടറി എം സൈനുല്ലാബ്ദീൻ എന്നിവർ സംസാരിച്ചു.