ഹരിത കേരളം, വിദ്യാകിരണം മിഷനുകളുടെ നേതൃത്വത്തില്‍ ജില്ലയിലെ ജല ഗുണതാ ലാബുകള്‍ സജ്ജമായ സ്‌കൂളുകളിലെ ഹയര്‍ സെക്കൻഡറി കെമിസ്ട്രി അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. ചാല ഗവ ഹൈസ്‌കൂളില്‍ ഹയര്‍സെക്കൻഡറി വിദ്യാഭ്യാസം ജില്ലാ കോഓര്‍ഡിനേറ്റര്‍ എം കെ അനൂപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാകിരണം ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ സി സുധീഷ് അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ പദ്ധതി വിശദീകരിച്ചു.

ഹയര്‍സെക്കൻഡറി അധ്യാപകരായ കെ വി രാജേഷ്, പി മനോജ്, സി പ്രജിത എന്നിവര്‍ ക്ലാസ്സെടുത്തു. പ്രിന്‍സിപ്പല്‍ ടി പ്രസീത, പ്രധാന അധ്യാപകന്‍ കെ പി പ്രവീണ്‍കുമാര്‍, പി ടി എ പ്രസിഡണ്ട് എം വി നികേഷ് എന്നിവര്‍ സംസാരിച്ചു. ധര്‍മ്മടം മണ്ഡലത്തിലെ എട്ട് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത 13 ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലുമാണ് നിലവില്‍ ലാബുകള്‍ സജ്ജീകരിച്ചിട്ടുള്ളത്.