ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും സി.ബി.സി/ പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒറ്റത്തവണ വായ്പാ കുടിശ്ശിക തീര്‍പ്പാക്കാനുള്ള അവസരം മാര്‍ച്ച് 31 വരെ നീട്ടിയതായി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. പലിശ/പിഴപ്പലിശ എന്നിവയില്‍ ഇളവുകളോടെ കുടിശ്ശിക തീര്‍പ്പാക്കല്‍ വിവരങ്ങള്‍ക്ക് ജില്ലാ പ്രോജക്റ്റ് ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0471-2472896 9495482087.